ഇന്നത്തെ കാലത്ത് സൗകര്യത്തിനൊപ്പം തന്നെ ആളുകൾ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് അടുക്കളയുടെ ഭംഗി. അടച്ചിട്ട് വീടിന്റെ മറ്റിടങ്ങളുമായി അധികം ബന്ധമില്ലാതെ പാചകത്തിനു മാത്രം ഉള്ള ഒരിടം എന്നതിൽ നിന്ന് വീട്ടിലെ മറ്റുള്ളവരെ കണ്ടും കേട്ടും പാചകം ചെയ്യാനുള്ള തുറന്ന ഒരിടം എന്ന നിലയിലേക്ക് നമ്മുടെ അടുക്കളകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെൻഡിയായ ഓപ്പൺ കിച്ചണുകൾ വീടകങ്ങളിൽ ഇടംപിടിക്കുന്നു. ഓപ്പൺ കിച്ചൺ ഗുണങ്ങൾ ഭംഗിക്കു മാത്രമല്ല വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാനും ഓപ്പൺ കിച്ചൺ കോൺസപ്റ്റ് ആളുകൾ തിരഞ്ഞെടുക്കുന്നു.
എന്താണു ഡബ്യുപിസി? വുഡ് പ്ലാസ്റ്റിക് കോംപസിറ്റ് എന്നാണു ഡബ്യുപിസിയുടെ പൂർണരൂപം. 70% വിർജിൻ പോളിമേഴ്സ്, 15% വുഡ് കണ്ടന്റ്, 15% പശയും ചേർന്നാണു ഡബ്യുപിസി നിർമിക്കുന്നത്. വുഡ് കണ്ടന്റ് എന്നു പറയുമ്പോൾ കൂടുതലായും ഉമി പോലുള്ള ഉൽപന്നങ്ങൾ ആണു ചേരുന്നത് . ശരീരത്തിനു ദോഷകരമാകുന്ന ഒന്നും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്യുപിസിയുടെ ഗുണങ്ങൾ പ്ലൈവുഡ് ഒഴിച്ചു മറ്റുള്ള പ്രോഡക്ടുകളേക്കാൾ ഉറപ്പുള്ളവ ആണു ഡബ്യുപിസി. 700–800 ഡെൻസിറ്റി ആണ് ഡബ്യുപിസിക്ക് ഉളളത്. സ്ക്രൂ ഹോൾഡിങ്
വീടു നിർമാണത്തിൽ വാതിലുകൾക്കൊപ്പം തന്നെ പ്രാധാന്യമുളളവയാണു ജനലുകളും. പരമ്പരാഗത തടി വാതിലുകൾക്കു പകരം സ്റ്റീൽ വാതിലുകൾ വിപണി കീഴടക്കിയപ്പോൾ അതിനൊപ്പം എത്തിയ താരമാണു സ്റ്റീൽ ജനലുകൾ അഥവാ സ്റ്റീൽ വിൻഡോസ്.കെട്ടിലും മട്ടിലും തടിയെ വെല്ലുന്ന സ്റ്റീൽ ജനലുകൾ ഈടിലും ഉറപ്പിലും മുന്നിൽ തന്നെ. തടിയെ അപേക്ഷിച്ചു വിലയിലുള്ള കുറവ് സാധാരണക്കാർക്കിടയിൽ സ്റ്റീൽ ജനലുകളുടെ പ്രചാരം കൂട്ടുന്നു. ചിതൽ അരിക്കില്ല, തുരുമ്പെടുക്കില്ല എന്നിവയെല്ലാം സ്റ്റീൽ ജനലുകളുെട എടുത്തു പറയേണ്ട പ്രത്യേകതകൾ ആണ്. മഴയെയും വെയിലിനെയും അതിജീവിക്കുന്ന സ്റ്റീൽ ജനലുകൾക്ക്
തൃപ്പൂണിത്തുറ ഏരൂരിലാണ് ധനേഷ് – ആതിര ദമ്പതികളുടെ ദേവാലയ സ്ഥിതി ചെയ്യുന്നത്. ഒന്നര സെന്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പണിത മൂന്നുനില വീട്. ഏരൂർ സ്വദേശി തന്നെയായ പ്രവീൺ ആണ് ഈ വീടിന്റെ ആദ്യ ഉടമസ്ഥനും കോൺട്രാക്ടറും. അദ്ദേഹത്തിന്റെ പ്ലാൻ നെസ്റ്റ് എന്ന പ്രസ്ഥാനമാണ് ഈ വീട് നിർമിച്ചത്. പ്രവീണിൽ നിന്ന് 35 ലക്ഷം രൂപയ്ക്കാണ് ധനേഷ് ഈ വീട് വാങ്ങിക്കുന്നത്. തടി കൊണ്ടു നിർമിച്ച കോളം ഡിസൈൻ ചെയ്തിട്ടുള്ള വാതിൽ ആണ് നമ്മളെ വീട്ടിലേക്ക് സ്വാഗതം