മൾട്ടി വുഡ് എന്നു പേരിട്ടു വിളിക്കുന്ന പിവിസി ബോർഡ് യഥാർഥത്തിൽ എന്താണ്? പേരു കേൾക്കുമ്പോൾ തടി കൊണ്ടുള്ള ഉൽപന്നം എന്നു പലരും തെറ്റിധരിക്കുന്ന പിവിസി ബോർഡിന്റെ പൂർണരൂപം പോളി വിനൈൽ ക്ലോറൈഡ് ഫോം ബോർഡ് എന്നാണ്. പിന്നെന്തു കൊണ്ടു പിവിസി ബോർഡുകളെ മൾട്ടിവുഡ് എന്നു വിളിക്കുന്നു? തോംസൺ എന്ന കമ്പനിയുടെ പിവിസി ബോർഡ് ബ്രാൻഡ് ആണ് യഥാർഥത്തിൽ മൾട്ടിവുഡ്. കാലക്രമേണ എല്ലാ പിവിസി ബോർഡുകളും ജനങ്ങൾക്കിടയിൽ മൾട്ടിവുഡ് എന്ന് അറിയപ്പെടാൻ തുടങ്ങി എന്നതാണു വസ്തുത. പിവിസി ബോർഡ്