നിർമാണ സാമഗ്രികളുടെ കുത്തനെ ഉയരുന്ന ചെലവിനെ കുറിച്ചോർത്തു മോഡുലാർ കിച്ചൻ വേണ്ടെന്നു വയ്ക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷൻ ആണ് ഫെറോ സിമന്റ് സ്ലാബുകൾ.
വീടിന്റെ പുറം കാഴ്ചയിലെ ഭംഗിക്കൊപ്പം അകത്തളങ്ങൾ ഒരുക്കുന്നതിലും ആളുകൾ ശ്രദ്ധിച്ചു തുടങ്ങിട്ട് അധിക കാലമായില്ല. ഭിത്തിയിലെ പെയ്ന്റിന്റെ നിറം മുതൽ അടുക്കളയിലെ വാർഡ്രോബിന് ഉപയോഗിക്കേണ്ട മെറ്റീരിയലുകളുടെ തിരഞ്ഞെടുപ്പിനു വരെ ഒരു ഇന്റീരിയർ ഡിസൈനറുടെ സഹായം തേടുന്നതും അതുകൊണ്ടു തന്നെയാണ്. എന്നാൽ, ഇതേ കുറിച്ച് യാതൊരു അറിവും ഇല്ലാതെ പൂർണമായും മറ്റൊരാൾക്കു വിട്ടു കൊടുത്തുകൊണ്ടു മാറി നിന്നാൽ എളുപ്പത്തിൽ പറ്റിക്കപ്പെടാവുന്ന ഒരു മേഖലയാണ് ഇന്റീരിയർ ഡിസൈനിങ്. ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇന്റീരിയർ മേഖലയിെല ചതിക്കുഴികളിൽ നിന്നു രക്ഷപെടാം.
വീട് നമ്മുടെ സ്വകാര്യ ഇടമാണ്. ഓഫിസോ, അമ്യൂസ്മെന്റ് പാർക്കോ അല്ല. കെട്ടുകാഴ്ചകളാവരുത് അലങ്കാരങ്ങൾ. വീടുമായി ഇഴുകിച്ചേർന്നിരിക്കണം. ജീവിതം മുഴുവൻ നമ്മൾ താമസിക്കുന്ന ഇടത്തിൽ ഏറ്റവും കംഫർട്ടബിളായ ഇന്റീരിയറായിരിക്കണം ചെയ്യേണ്ടത്. വീടിന്റെ ക്യാരക്ടർ മനസ്സിലാകും, അകത്തളം കണ്ടുകഴിഞ്ഞാൽ..