എന്താണു ഡബ്യുപിസി? വുഡ് പ്ലാസ്റ്റിക് കോംപസിറ്റ് എന്നാണു ഡബ്യുപിസിയുടെ പൂർണരൂപം. 70% വിർജിൻ പോളിമേഴ്സ്, 15% വുഡ് കണ്ടന്റ്, 15% പശയും ചേർന്നാണു ഡബ്യുപിസി നിർമിക്കുന്നത്. വുഡ് കണ്ടന്റ് എന്നു പറയുമ്പോൾ കൂടുതലായും ഉമി പോലുള്ള ഉൽപന്നങ്ങൾ ആണു ചേരുന്നത് . ശരീരത്തിനു ദോഷകരമാകുന്ന ഒന്നും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്യുപിസിയുടെ ഗുണങ്ങൾ പ്ലൈവുഡ് ഒഴിച്ചു മറ്റുള്ള പ്രോഡക്ടുകളേക്കാൾ ഉറപ്പുള്ളവ ആണു ഡബ്യുപിസി. 700–800 ഡെൻസിറ്റി ആണ് ഡബ്യുപിസിക്ക് ഉളളത്. സ്ക്രൂ ഹോൾഡിങ്
വീടിന്റെ ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതെന്നു ചോദിച്ചാൽ പ്ലൈവുഡ് എന്നു നിസംശയം പറയാം . അതിൽ തന്നെ മറൈൻ പ്ലൈവുഡ് 710 ആണ് ഹോം ഇന്റീരിയറിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. വെള്ളം വീണാലും പ്രശ്നം വരാത്തതിനാൽ ഇത് ബിഡബ്യുപി (ബോയ്ലിങ് വാട്ടർ പ്രൂഫ് )മറൈൻ പ്ലൈവുഡ് എന്നും എന്നറിയപ്പെടുന്നു. വെള്ളത്തിൽ ഉപയോഗിക്കാൻ പറ്റുന്ന പ്ലൈവുഡുകളെയാണ് മറൈൻ പ്ലൈവുഡുകൾ എന്നു പറയുന്നത്. യൂക്കാലിപ്റ്റസ്, സിൽവർ ഓക്ക്, ഗർജൻ തുടങ്ങിയ മരങ്ങളുടെ തടിയാണു മറൈൻ പ്ലൈവുഡ് ഉണ്ടാക്കാൻ