വീടുപണിയുന്ന എല്ലാവരും അതോടൊപ്പം ചിന്തിക്കുന്ന ഒന്നാണ് എങ്ങനെ ഇന്റീരിയർ മോടികൂട്ടാം എന്നത്. എന്നാൽ പലരും വീട് പണിതു തീരാറാകുമ്പോൾ മാത്രമാണ് ഇന്റീരിയർ ഡിസൈന്റെ പ്രാക്ടിക്കൽ വശത്തേക്ക് കടക്കുന്നത്. പക്ഷെ വീട് പണിയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇന്റീരിയറും ഡിസൈൻ ചെയ്യേണ്ടതാണ്. വീട് പ്ലാൻ ചെയ്യുതിനൊപ്പം ഇന്റീരിയറും പ്ലാൻ ചെയ്യണം. ഫർണിച്ചർ അലൈൻമെന്റ്, ഇലക്ട്രിക്കൽ അലൈൻമെന്റ് , പ്ലബ്ലിങ് തുടങ്ങിയവയൊക്കെ കൃത്യമായി നോട്ടീസ് ചെയ്ത് അതിനനുസൃതമായി ഇന്റീരിയർ ചെയ്യാൻ ഈ തുടക്കത്തിലേ ഉള്ള പ്ലാനിങ് ഗുണകരമാകും.
ഇന്റീരിയർ വർക്ക് ആരെ ഏൽപ്പിക്കണം എന്നതും പ്രധാന സംശയങ്ങളിൽ ഒന്നാണ്. നമുക്ക് നേരിട്ട് അറിയാവുന്ന ഒരു ആശാരിയെ ഏൽപ്പിക്കണോ അതോ മറ്റേതെങ്കിലും ഇന്റീരിയർ സ്ഥാപനത്തിന് നൽകണോ എന്നു സംശയിച്ചു നിൽക്കുന്നവരാണ് പലരും. ഇതിനുള്ള കൃത്യമായ ഉത്തരമാണ് ഈ വിഡിയോയിൽ ഉള്ളത്.
നാട്ടിലുള്ള ആശാരിയെ വച്ച് ഇന്റീരിയർ ചെയ്യിക്കുമ്പോൾ സ്വാഭാവികമായും പണം ലാഭം ഉണ്ടാകും. എന്നാൽ അവിടെയും നമ്മൾ ചിന്തിക്കേണ്ട പ്രധാന കാര്യം എക്സ്പീരിയൻസ് നോക്കുക എന്നതാണ്. നിങ്ങൾ പണി ചെയ്യിക്കാൻ സമീപിക്കുന്ന ആശാരിയോ അല്ലെങ്കിൽ ഇന്റീരിയർ സ്ഥാപനമോ ഏതുമായികൊള്ളട്ടെ അവർ മുൻപ് ചെയ്ത വർക്കുകൾ പോയി കാണാൻ പ്രത്യേകം സമയം കണ്ടെത്തുക. അവർ ചെയ്ത വര്കിൽ കസ്റ്റമർ സാറ്റിസ്ഫൈഡ് ആണോ എന്നറിയുക. കുറച്ച് നാളുകൾക്കു മുൻപ് ചെയ്ത വർക്കുകളിൽ കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്നും ഉറപ്പു വരുത്തുക. നമ്മുടെ വീട്ടിൽ ഏതു പ്രോഡക്റ്റ് ഉപയോഗിക്കുന്നുവെങ്കിലും അതിനെ കുറിച്ച് നിങ്ങൾ കൃത്യമായി പഠിച്ചിരിക്കണം..
വീട് നമ്മുടേതാണ്. അപ്പോൾ പണിയുന്ന ആളുകളെക്കാൾ അതേക്കുറിച്ചു ബോധ്യം വേണ്ടതു നമുക്ക് തന്നെയാണ്..പറ്റിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.