കിച്ചണിൽ ഇന്റീരിയർ ചെയ്യുമ്പോൾ ഏതൊക്കെ പ്രോഡക്റ്റ് ഉപയോഗിക്കാം എന്നത് സാധാരണ എല്ലാവർക്കും ഉണ്ടാകുന്ന പ്രധാന സംശയങ്ങളിൽ ഒന്നാണ്. അതേ കുറിച്ച് പറഞ്ഞു തരാൻ ഒട്ടേറെപ്പേർ ഉണ്ട് താനും. എന്നാൽ ഏതൊക്കെ മെറ്റീരിയൽസ് കിച്ചണിൽ ഉപയോഗിക്കരുതെന്നതിനെ കുറിച്ച് എത്രപേർക്ക് അറിയാം? ഈ അറിവില്ലായ്മ ആണ് ഈടു നിൽക്കാത്ത , പെട്ടെന്ന് ചിതലെടുക്കുന്ന , പായലും പൂപ്പലും പിടിക്കുന്ന അടുക്കളകളുടെ പ്രധാന കാരണം. അടുക്കളയിൽ ഒരു കാരണവശാലും ഉപയോഗിക്കരുതാത്ത കുറച്ചു പ്രൊഡക്ടുകൾ ഏതൊന്നു നോക്കാം …
പാർട്ടിക്കിൾ ബോർഡുകൾ അഥവാ ചിപ്പ് ബോർഡുകൾ
പ്രീമിയം കിച്ചണുകൾ ചെയ്യാൻ പോലും ഇന്ന് പാർട്ടിക്കിൾ ബോർഡുകൾ അഥവാ ചിപ്പ് ബോർഡുകൾ ഉപയോഗിക്കുന്നു. ആവശ്യത്തിലധികം പണം കൈവശമുള്ള കസ്റ്റമർ സുഖമായി പറ്റിക്കപ്പെടുന്നു. വെറും ഷോ കിച്ചൺ എന്ന പേരിൽ പണിതിടുന്ന അടുക്കളകളിൽ പലപ്പോഴും കട്ടി കുറഞ്ഞ പാർട്ടിക്കിൾ ബോർഡ് അതിഥിയായി എത്തുന്നുണ്ട്. ഇവ ഒരിക്കലും തീ, വെള്ളം എന്നിവയെ പ്രതിരോധിക്കില്ല . പെട്ടെന്ന് ചിതല് കുത്തിപ്പോകും. സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവായിരിക്കും. സ്ഥിരം വെള്ളം വീണാൽ ഉറപ്പായും കുതിർന്നു പോകും ..
വിശദ വിവരങ്ങൾ വിഡിയോയിൽ കാണാം…
എം ഡി എഫ്
മീഡിയം ഡെൻസിറ്റി ഫൈബർ ബോർഡുകൾ ( എം ഡി എഫ് ) എന്തുകൊണ്ട് അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ല? വെള്ളം വീണാൽ പെട്ടെന്ന് പൂപ്പൽ പിടിക്കുന്ന എംഡിഎഫ് തീപിടിക്കുന്ന ഉല്പന്നവുമാണ്. കിച്ചണിൽ ഉപയോഗിക്കാൻ സജ്ജസ്റ്റ് ചെയ്യാത്ത മറ്റു പ്രൊഡക്ടുകൾ ആണ് എച്ച് ഡി എഫ് , എച്ച്ഡിഎച്ച്എംആർ ബോർഡുകൾ. ഇവയും വെള്ളം , തീ, ചിതൽ എന്നിവയെ പ്രതിരോധിക്കില്ല. ഡെൻസിറ്റിയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കുറവാണ് …
കൂടുതൽ വിവരങ്ങൾ വിഡിയോയിൽ കാണാം…
എച്ച് എഫ് ബി എന്ന പേരിൽ മറ്റൊരു മെറ്റീരിയൽ ഇപ്പോൾ വില്ലനായി അവതരിച്ചിട്ടുണ്ട്. പല ഇന്റീരിയർ കമ്പനികളും എച്ചഡിഎഫിനെ മറ്റൊരു പേരിൽ ഇറക്കുന്ന ഇത്തരം തട്ടിപ്പുകളിൽ വീഴാതെ ഇരിക്കുക.