സ്വപ്നഗൃഹം പണിയാൻ ഒരു സമ്പൂർണ വഴികാട്ടി
സ്വന്തമായി മനോഹരമായ ഒരു വീട് വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല .എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റുകളും വില്ലകളും നഗരങ്ങളിൽ ലഭ്യമായ ഇക്കാലത്തും ഒരല്പം മണ്ണ് സ്വന്തമാക്കി മനസ്സിനിണങ്ങിയ വീട് പണിയുക എന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും . കേരളത്തിൽ ഒരു വീട് പണിയുക എന്ന ചിരകാല മോഹം സാക്ഷാത്കരിക്കാൻ ദീർഘകാലങ്ങളായി ഗൾഫ് നാടുകളിൽ പണിയെടുക്കുന്നവരും നാട്ടിലെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വീടെന്ന സ്വപ്നത്തിനായി മാറ്റിവയ്ക്കുന്നവരും വീടുമായുള്ള മലയാളിയുടെ വൈകാരിക ബന്ധത്തിന്റെ തെളിവാണ് .
എന്നാൽ കൃത്യമായ ആസൂത്രണം കൂടാതെ വീടുപണി ആരംഭിച്ച ശേഷം കഷ്ടപ്പെടുന്നവരാണ് പലരും. വീട് നിർമാണം പ്രധാനമായി മൂന്നു ഘട്ടങ്ങളിലൂടെ ആണു കടന്നുപോകുന്നത്.
1. തയാറെടുപ്പ്
2.നിർമ്മാണഘട്ടം
3.പൂർത്തീകരണം
6 മുതൽ 18 മാസം വരെ സമയമാണ് ഏകദേശം ഒരു വീട് പണിയാൻ വേണ്ട സമയമായി കണക്കാക്കുന്നത് . ഒരു വീട് ആദ്യം പിറക്കുന്നത് വീട്ടുകാരുടെ മനസിലാണ്. നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മുൻനിർത്തി വീട് എങ്ങനെ ആയിരിക്കണമെന്നു വ്യക്തമായ ധാരണ ആദ്യം തന്നെ ഉണ്ടായിരിക്കണം. തുടക്കം നന്നായാൽ ഒടുക്കം നന്നാകും. അത് കൊണ്ട് കൃത്യമായ പ്ലാനിങ്ങോടു കൂടി മാത്രം വീട് പണിക്കിറങ്ങുക.
വീട് പണിയുടെ വിവിധഘട്ടങ്ങളെ കുറിച്ചറിയാം.
മികച്ച ടീമിനെ തിരഞ്ഞെടുക്കുക
നമ്മുടെ അഭിരുചിക്കനുസരിച്ചു കൂടെ നിൽക്കുന്ന മികച്ച ആർക്കിടെക്ചർ / എഞ്ചിനീയർ / ഡിസൈനർ ടീമിനെ കണ്ടെത്തുകയാണ് ആദ്യ കടമ്പ. നമുക്ക് ഏറ്റവും വിശ്വാസയോഗ്യരായ ആളുകളെ വേണം വീടുപണി ഏൽപ്പിക്കുവാൻ. നേരിട്ട് പരിചയം ഉള്ളവരല്ലെങ്കിൽ അവർ മുൻപ് ചെയ്ത വർക്കുകൾ നേരിട്ട് കണ്ട് ആ വീട്ടുകാരോട് സംസാരിച്ചു മനസിലാക്കിയ ശേഷം വേണം പണി ഏൽപ്പിക്കാൻ. ഒരു നല്ല നിർമാണ കമ്പനി പണിയുടെ പുരോഗതിയും നിർമാണസാമഗ്രികളെ കുറിച്ചുള്ള വിവരങ്ങളും രേഖാമൂലം നിങ്ങളെ അറിയിക്കും. ഇക്കാര്യങ്ങൾ ചോദിച്ചു വാങ്ങുവാനും മടിക്കേണ്ടതില്ല.
ഒരു പ്രൊഫഷണൽ കമ്പനിക്കൊപ്പം മികച്ച ആർക്കിടെക്ചർ/ഡിസൈനർ ടീം കാണും. അവരിൽ നിന്ന് സംസാരിച്ചു നമ്മളുമായി ചേർന്ന് പോകുന്നവരെ തിരഞ്ഞെടുക്കാം. ട്രഡീഷണൽ, കോൺടെംപററി , കൊളോണിയൽ ഏതു ശൈലിയിലുള്ള വീട് വേണമെന്നും ആദ്യം തന്നെ തീരുമാനിക്കണം. നമ്മൾ മനസ്സിൽ കാണുന്നത് അതിനേക്കാൾ മികച്ച രീതിയിൽ, നമ്മുടെ ബഡ്ജറ്റിനുള്ളിൽ ചെയ്തുതരാൻ കഴിയുന്ന ഒരു ടീം കൂടെ ഉണ്ടായാൽ തന്നെ ധൈര്യമായി വീടുപണിക്കിറങ്ങാം.
പ്ലാൻ ആൻഡ് എലവേഷൻ
മികച്ച ടീമിനെ കണ്ടെത്തി കഴിഞ്ഞാൽ പ്ലാനും എലവേഷനും വരക്കാം . പ്ലാൻ വരയ്ക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ നമ്മുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും അവരുമായി സംസാരിക്കണം. വീട്ടിൽ താമസിക്കേണ്ടത് നമ്മളാണ്. അപ്പോൾ വീട് എങ്ങനെ ആകണമെന്നതിനെ കുറിച്ച കൃത്യമായ ബോധ്യം ആദ്യം തന്നെ ഉണ്ടാകണം.
ഫ്ലോർ പ്ലാനും എലവേഷനും ആദ്യം തയാറാക്കണം . ഫ്ലോർ പ്ലാൻ മുറികളുടെ ലേ ഔട്ടും, ഭിത്തികൾ, വാതിലുകൾ, ജനലുകൾ, ബീമുകൾ മുതലായവയുടെ അളവുകളും കാണിക്കുന്നു. വീടിന്റെ ഉയരം, പുറമെയുള്ള മറ്റ് അളവുകൾ എന്നിവ എലവേഷനിൽ കൃത്യമായി കാണിക്കും. പണി തീർന്ന ശേഷം നമ്മുടെ വീട് പുറം കാഴ്ച്ചയിൽ എങ്ങനെ ഉണ്ടാകുമെന്നു മുൻകൂട്ടി മനസിലാക്കാനും എലവേഷൻ സഹായിക്കും. കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾ / കേരളം പഞ്ചായത്ത് ചട്ടങ്ങൾ മനസിലാക്കി വേണം പ്ലാനുകൾ വരയ്ക്കാൻ. വസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഈ ഘട്ടത്തിൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
പണി ആരംഭിക്കുന്നതിനു മുൻപ് വിദഗ്ധരുടെ സഹായത്തോടെ മണ്ണ് പരിശോധിക്കുന്നത് നല്ലതാണ് . നമ്മൾ പണിയാൻ പോകുന്ന വീടിന് അനുയോജ്യമായ ഭൂമി ആണോ എന്ന് ഉറപ്പുവരുത്തണം.
3. ബിൽഡിങ് പെർമിറ്റ്
പ്ലാൻ , എലവേഷൻ , സെഷൻ ഡ്രോയിങ് എന്നിവ ഓൺലൈൻ ആയി പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ സബ്മിറ്റ് ചെയ്ത ശേഷം വേണം ബിൽഡിങ് പെർമിറ്റിന് അപേക്ഷ കൊടുക്കാൻ. ബിൽഡിങ് പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ മാത്രമേ വീട് പണി ആരംഭിക്കാൻ കഴിയുകയുള്ളൂ .പൊസഷൻ സർട്ടിഫിക്കറ്റ് , ലൊക്കേഷൻ സ്കെച്ച് , കരം അടച്ച റെസീപ്റ്റിന്റെ കോപ്പി , ആധാരത്തിന്റെ കോപ്പി, പ്ലാൻ, പ്ലാൻ വരയ്ക്കുന്ന ആളുടെ ലൈസൻസ് കോപ്പി എന്നിവ ഉൾപ്പെടെ വേണം ബിൽഡിങ് പെര്മിറ്റിനുള്ള അപേക്ഷ കൊടുക്കാൻ. പൊസഷൻ സർട്ടിഫിക്കറ്റ് അക്ഷയ വഴി ലഭിക്കും . ലൊക്കേഷൻ സ്കെച്ച് വില്ലേജിൽ നിന്ന് വന്നു അളവെടുത്ത ശേഷം അവിടെ നിന്നാണ് ലഭിക്കുക
ബിൽഡിങ് പെർമിറ്റ് ലഭിക്കുന്ന സമയത്തിനുള്ളിൽ നമുക്ക് ഭൂമി നിരപ്പാക്കുക, താൽക്കാലിക ജല , വൈദ്യുതി കണക്ഷൻ എടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു വയ്ക്കാവുന്നതാണ്. ഇത്രയുമാണ് ഒരു വീടുപണിയുടെ പ്രാരംഭ ഘട്ട നടപടികൾ .
4.നിർമാണ ഘട്ടം
1 . കെട്ടിടത്തിന്റെ ഘടനയും അടിത്തറയും
വീട് നിർമാണത്തിൽ അടിത്തറയുടെ പ്രാധാന്യം വളരെ വലുതാണ്. അടിത്തറയിൽ ആണ് മുകളിൽ കെട്ടുന്ന കെട്ടിടത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത്. കെട്ടിടം വയ്ക്കുന്ന സ്ഥലത്തെ മണ്ണിന്റെയും ആ കെട്ടിടത്തിന്റെയും അവസ്ഥ നോക്കിയാകും അടിത്തറയുടെ രീതി തീരുമാനിക്കുന്നത്. മണ്ണിന്റെ ഉറപ്പ് പരിശോധിച്ച ശേഷം
എന്തുപയോഗിച്ചു വേണം അടിത്തറ കെട്ടാൻ എന്ന് തീരുമാനിക്കാം . അടിത്തറ സംബന്ധിച്ച തീരുമാനങ്ങൾ ഒരു സ്ട്രകച്ചറൽ എൻജിനീയറുടെ ഉപദേശത്തോടെ എടുക്കുന്നതാണ് നല്ലത്. സാധാരണയായി കേരളത്തിലെ വീടുകളുടെ അടിത്തറ കരിങ്കല്ല് ഉപയോഗിച്ചാണ് ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ വെട്ടുകല്ലുപയോഗിച്ചു തറ കെട്ടുന്നതായി കാണാം.എന്നാൽ വെട്ടുകല്ല് മണ്ണിൽ നിന്ന് ഈർപ്പം വലിച്ചെടുക്കും എന്നൊരു പോരായ്മ ഉണ്ട്. പൊങ്ങുതടി, മണ്ണും ചരലും എന്നിവ ഉപയോഗിച്ചും തറകെട്ടുന്നവരുണ്ട്. പില്ലർ ഫൂട്ടിങ് ചെയ്യുന്നുണ്ടെങ്കിൽ അതിനു മുൻപും വിദഗ്ധോപദേശം തേടണം .
തറകെട്ടാൻ നമ്മൾ ഏതു മാർഗം സ്വീകരിച്ചാലും വീട് വയ്ക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ലെവലിൽ നിന്ന് കുറഞ്ഞത് 60 സെന്റീ മീറ്റർ ആഴത്തിൽ ഫൌണ്ടേഷൻ ചെയ്തു തുടങ്ങാൻ ശ്രദ്ധിക്കണം . താഴ്ന്ന സ്ഥലങ്ങളിലും ചതുപ്പ്നിലങ്ങളിലും തട്ട് തെറ്റായി കിടക്കുന്ന ഭൂമിയിലും കോളം ഫൂട്ടിങ് ചെയ്ത ശേഷം വീടു പണിയുന്നതാണ് നല്ലത്.
2. ഫ്ളോറിങ്
സ്ട്രക്ച്ചർ അഥവാ വീടിന്റെ ഘടന പൂർത്തിയായി കഴിഞ്ഞാൽ അടുത്തപടിയാണ് ഫ്ളോറിങ്. വീടിന്റെ അകത്തളങ്ങളിലെ ഭംഗി നിർണയിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്ന ഒന്നാണ് ഫ്ളോറിങ് മെറ്റീരിയൽസ് . ഫ്ലോറിങ്ങിനുള്ള മെറ്റീരിയൽസ് തിരഞ്ഞെടുക്കുമ്പോൾ ഭംഗിക്കൊപ്പം ഗുണനിലവാരവും ഉറപ്പു വരുത്തുക.
ടൈൽസ് , മാർബിൾസ് , ഗ്രാനൈറ്റ് ,
ടൈൽസ്
ഫ്ലോറിങ്ങിനെ കുറിച്ചു ചിന്തിക്കുമ്പോൾ ഏതു സാധാരണക്കാരനും ആദ്യം തിരഞ്ഞെക്കുന്ന ഉൽപ്പന്നം ആണ് ടൈൽസ് . എന്നാൽ കൃത്യമായ അറിവില്ലാതെ ടൈൽസ് തിരഞ്ഞെടുത്താൽ അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും വരുത്തി വയ്ക്കുക. വിട്രിഫൈഡ് , സെറാമിക് എന്നിങ്ങനെ രണ്ടുതരം ടൈലുകളാണ് വിപണിയിൽ ഉള്ളത്. വാട്ടർ അബ്സോർബിഷൻ കുറവുള്ള ടൈലുകളാണ് വിട്രിഫൈഡ് ടൈലുകൾ. സെറാമിക് ടൈലുകൾ വെട്രിഫൈഡിനെ അപേക്ഷിച്ചു വെള്ളം കൂടുതൽ വലിച്ചെടുക്കും.
സെറാമിക്കിലും വെട്രിഫൈഡിലും മാറ്റ്, ഗ്ലോസി ടൈലുകൾ ലഭ്യമാണ്. ഗ്ലാസ് കണ്ടന്റ് കൂടുതൽ ഉള്ള ടൈലുകൾ ആണ് ഗ്ലോസി. ഗ്ലോസ്സിയെ അപേക്ഷിച്ചു മാറ്റ് ഫിനിഷ് ടൈലുകളുടെ പ്രതലം പരുക്കാനായിരിക്കും. എന്നാൽ സെമി മാറ്റ്, സാറ്റിൻ മാറ്റ്,ബേബി മാറ്റ് തുടങ്ങി വിവിധ തരം മാറ്റ് ഫിനിഷ് ടൈലുകൾ ലഭ്യമാണ് . ഇത് സോഫ്റ്റും ക്ലാസ്സി ലൂക്കും നൽകുന്നതാണ് . അടുക്കള , ബാത്രൂം പോലെ വെള്ളം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ടൈൽ തിരഞ്ഞെടുക്കുമ്പോൾ തെന്നിവീഴാത്തതാണെന്നുറപ്പ് വരുത്തുക .
ഗ്രാനൈറ്റ് ഫ്ളോറിങ്
ടൈലിനെ അപേക്ഷിച്ചു വില കൂടിയ ഉല്പന്നമാണ് ഗ്രാനൈറ്റ് . നാച്ചുറൽ ഗ്രാനൈറ്റുകളും ആർട്ടിഫിഷ്യൽ ഗ്രാനൈറ്റു കളും ( നാച്ചുറൽ സ്റ്റോൺ ഉപയോഗിച്ചു ഗ്രാനൈറ്റ് മാതൃകയിൽ ഉണ്ടാക്കിയെടുക്കുന്നത്)ലഭ്യമാണ് . മാറ്റ്, ഗ്ലോസി ഫിനിഷുകളിൽ ഗ്രാനൈറ്റുകൾ ലഭിക്കുമെങ്കിലും വളരെ കുറച്ചു നിറങ്ങളിൽ മാത്രമേ ഇവ ഉണ്ടായിരിക്കുക ഉള്ളൂ എന്നതാണ് ഇതിന്റെ ഒരു പോരായ്മ. നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് കാൽവേദന ഉള്ളവർക്ക് ഗ്രാനൈറ്റ് നല്ലതാണ് .
മാർബിൾ ഫ്ളോറിങ്
ഗ്രാനൈറ്റിന്റെ എല്ലാ സവിശേഷതകളും ഉള്ള ഒന്നാണ് മാർബിൾ . ഗ്രാനൈറ്റിനെ അപേക്ഷിച്ചു വില കൂടുതൽ ആയിരിക്കും. ഇറ്റാലിയൻ , ഇന്ത്യൻ മാർബിൾ മാർബിളുകൾ ലഭ്യമാണ് . പ്രകൃതിദത്ത ഉൽപ്പന്നം ആയതിനാൽ മാർബിൾ നമുക്ക് റീപോളിഷ് ചെയ്യാവുന്നതാണ്.
തടി , എപ്പോക്സി, കോൺക്രീറ്റ് , ഓക്സൈഡ് , സ്റ്റോൺ പോളിമർ കോംപോസിറ്റ് തുടങ്ങിയവയാണ് ഫ്ലോറിങിന് ഉപയോഗിക്കുന്ന മറ്റു പ്രധാന ഉൽപ്പന്നങ്ങൾ
പെയിന്റിങ്
ഒരു വീടിന്റെ അകവും പുറവും ഭംഗി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അതിന്റെ പെർഫെക്റ്റ് പെയിന്റിംഗ്. വീടിനും അന്തരീക്ഷത്തിനും പൂർണമായി യോജിച്ച നിറത്തിൽ വേണം പെയിന്റ് ചെയ്യാൻ . വീടിനു ചേരുന്ന ശരിയായ നിറങ്ങൾ തിരഞ്ഞെടുത്താൽ തന്നെ വീടിന്റെ സൗന്ദര്യവും ആകർഷണീയതയും കൂടും .
വീട് പെയിന്റ് ചെയ്യുന്നത് പ്രധാനമായും 5 ഘട്ടമായാണ്
.പെയിന്റിങിലെ ആദ്യഘട്ടം പ്രൈമർ ഉപയോഗിക്കുക എന്നതാണ് . ഭിത്തികളിൽ പ്രൈമറി ഉപയോഗിച്ചശേഷം പെയിന്റ് ചെയ്യുന്നത് ടോപ് കോട്ടിനു മികച്ച ഫിനിഷ് നൽകുകയും അത് ദീർഘകാലം നിലനിൽക്കാൻ സഹായിക്കുകയും ചെയ്യും. ചെറിയ സുഷിരങ്ങൾ വരെ അടഞ്ഞു പോകാൻ പ്രൈമർ സഹായിക്കും . എക്സ്റ്റീരിയർ , ഇന്റീരിയർ പ്രൈമർ പ്രത്യേകം ഇടാൻ ശ്രദ്ധിക്കണം
. രണ്ടാമത്തെ ഘട്ടമാണ് പുട്ടി ഇടൽ. നിരപ്പല്ലാത്ത പ്രതലങ്ങൾ ആദ്യ കോട്ട് പുട്ടിയിടുമ്പോൾ നിരപ്പാകും. ആദ്യ കോട്ട് പുട്ടി ഒരേ ലെവലിൽ ആയ ശേഷം മാത്രമേ രണ്ടാമത്തെ കോട്ട് പൂട്ടി ഇടാൻ പാടുള്ളൂ .
. പുട്ടി ഇട്ടശേഷം പ്രതലം പേപ്പർ ഇട്ടു മിനുസപ്പെടുത്തണം . നേരത്തെ കൈയ് വച്ചായിരുന്നു പേപ്പർ പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതിനു മെഷീൻ വന്നിരിക്കുന്നു . അതിനാൽ മുമ്പത്തേക്കാൾ വേഗത്തിൽ പണി തീർക്കാൻ സാധിക്കും
.തുടർന്ന് ആദ്യ കോട്ട് എമൽഷൻ അടിക്കുക. എക്സ്റ്റീരിയറിനും ഇന്റീരിയറിനും പ്രത്യേകം എമൽഷൻ തിരഞ്ഞെടുക്കുക. ലെഡ് , മെർക്കുറി പോലെ അപകടകരമായ ആന്റി ഫംഗസ് രാസ ഘടകങ്ങൾ എക്സ്റ്റീരിയർ എമൽഷനിൽ കാണും . അത് ഇന്റീരിയർ എമൽഷനായി ഉപയോഗിച്ചാൽ കുട്ടികളിൽ സ്കിൻ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
. ഇലക്ട്രിക്കൽ ,പ്ലംബിംഗ് ജോലികൾ പൂർത്തിയായ ശേഷം രണ്ടാം ഘട്ട എമൽഷൻ അടിക്കുക.
4. മരപ്പണി/തടിപ്പണി
പുതുതായി പണിയുന്ന ഒരു വീടിനു ഫിനിഷിങ് ടച്ച് നൽകുന്നത് അതിലെ തടിപ്പണികൾ ആണ്. വാതിലുകളുടെയും ജനലുകളുടെയും നിർമ്മാണമാണ് മരപ്പണിയിൽ പ്രധാനമായി വരുന്നത് . പല നൂതന ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെകിലും ഇന്നും കബോർഡുകളും കിച്ചൻ ക്യാബിനറ്റുകളും ഇന്റീരിയർ പൂരമായി തന്നെയും തടിയിൽ ചെയ്യുന്നവർ കുറവല്ല. എന്നാൽ വാങ്ങിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ നല്ലപണി തരുന്ന ഒന്നാണ് തടി. ചിലർ മരം വാങ്ങി വീട്ടിലേക്ക് വേണ്ട ഉരുപ്പടികൾ ഉണ്ടാക്കിയെടുക്കാറുണ്ട് . മറ്റുചിലർ പണിതു വച്ച വാതിലും ജനലും കട്ടളയുമൊക്കെ വാങ്ങാറുണ്ട് . കൂടാതെ വീട്ടിലുള്ള മരങ്ങൾ വെട്ടി ഉരുപ്പടികൾ ഉണ്ടാക്കിപ്പിക്കുന്നവരും കുറവല്ല.
സാധാരണയായി തെക്കിൽ തടിയാണ് വീടുപണിക്ക് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. കൂടാതെ മഹാഗണി,ആഞ്ഞിലി,പ്ലാവ് , മാഞ്ചിയം അക്കേഷ്യ ,വേങ്ങ , പൂവരശ് തുടങ്ങിയവയും വീടുപണിക്കായി ഉപയോഗിച്ച് വരുന്നു. കൂടാതെ മലേഷ്യയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന തടികളും വീടുപണിക്ക് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ആശാരിമാർ കൂടുതലും നിർദേശിക്കുന്നത് തേക്കിൻ തടിയാണ് . തടികൾ വാങ്ങുമ്പോൾ കൂടുതൽ വിള്ളൽ വീഴാത്തവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
തടിക്കു പകരം സ്റ്റീൽ കൊണ്ടുള്ള വാതിലും ജനലുമൊക്കെ വിപണി കീഴടക്കുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. തടിയെ അപേക്ഷിച്ചു വിലക്കുറവാണെന്നതും തടിയെ വെല്ലുന്ന മോഡൽ ലഭ്യമാകുന്നതും പണിയാനുള്ള സമയം ലാഭിക്കാം എന്നതുമൊക്കെ സ്റ്റീലിന്റെ സാധ്യത വർധിപ്പിക്കുന്നു.
ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ്
വീട് പണിയുടെ അവസാനഘട്ടത്തിലാണ് വൈദ്യുതി , വെള്ളം ഇവയുടെ കാര്യത്തിൽ ആളുകൾ ശ്രദ്ധിക്കുക. എന്നാൽ ഇലക്ട്രിക്കൽ , പ്ലബ്ലിങ് മെറ്റീരിയൽസിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാൻ പാടില്ല . വീടുപണി അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പലരുടെയും കൈയിലെ പൈസ തീരാറായിട്ടുണ്ടാകും . എന്നാൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും ദീർഘ കാലം ഉപയോഗിക്കാൻ കഴിയുന്നതുമായ ഉൽപ്പന്നങ്ങൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മുൻപ് ഭിത്തിക്ക് പുറത്തൂടെ ആണ് ഇലക്ട്രിക്കൽ , പ്ലംബിംഗ് ലൈൻ കൊടുത്തിരുന്നത് .എന്നാൽ ഇപ്പോൾ ഭിത്തിക്കുള്ളിലൂടെ ആണ് ലൈൻ എടുക്കുക. വീട് പണിയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ കൃത്യമായ ഇലക്ട്രിക്കൽ ഡ്രോയിങ് വരച്ചിരിക്കണം. നമ്മുടെ വീട്ടിൽ വരൻ പോകുന്ന ലൈറ്റ് , ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ യഥാസ്ഥാനത്ത് ഉപയോഗിക്കാനും ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ്
വീട് പണിയുടെ അവസാനഘട്ടത്തിലാണ് വൈദ്യുതി , വെള്ളം ഇവയുടെ കാര്യത്തിൽ ആളുകൾ ശ്രദ്ധിക്കുക. എന്നാൽ ഇലക്ട്രിക്കൽ , പ്ലബ്ലിങ് മെറ്റീരിയൽസിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാൻ പാടില്ല . വീടുപണി അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പലരുടെയും കൈയിലെ പൈസ തീരാറായിട്ടുണ്ടാകും . എന്നാൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും ദീർഘ കാലം ഉപയോഗിക്കാൻ കഴിയുന്നതുമായ ഉൽപ്പന്നങ്ങൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മുൻപ് ഭിത്തിക്ക് പുറത്തൂടെ ആണ് ഇലക്ട്രിക്കൽ , പ്ലംബിംഗ് ലൈൻ കൊടുത്തിരുന്നത് .എന്നാൽ ഇപ്പോൾ ഭിത്തിക്കുള്ളിലൂടെ ആണ് ലൈൻ എടുക്കുക. വീട് പണിയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ കൃത്യമായ ഇലക്ട്രിക്കൽ ഡ്രോയിങ് വരച്ചിരിക്കണം. നമ്മുടെ വീട്ടിൽ വരൻ പോകുന്ന ലൈറ്റ് , ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ യഥാസ്ഥാനത്ത് ഉപയോഗിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ കൃത്യമായി പ്രകാശം ലഭിക്കുന്നുണ്ടോ എന്നുറപ്പാക്കാനും അതുവഴി സാധിക്കും.
വാട്ടർ സപ്ലൈ സിസ്റ്റം, ഡ്രൈനേജ് സിസ്റ്റം , കിച്ചൺ പ്ലംബിംഗ് സിസ്റ്റം, ബാത്ത്റൂം പ്ലംബിംഗ് സിസ്റ്റം എന്നിങ്ങനെ നാലുതരത്തിലാണ് പ്ലംബിംഗ് നടക്കുന്നത് . ശരിയായ പൈപ്പുകൾ തിരഞ്ഞെടുക്കുക ആണ് ഈ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. പ്ലാസ്റ്റിക്,കോൺക്രീറ്റ് , മെറ്റാലിക് എന്നിങ്ങനെ വിവിധതരം പൈപ്പുകൾ ലഭ്യമാണ്. വീട്ടിലേക്കുള്ള ആവശ്യത്തിന് കൂടുതലായും പ്ലാസ്റ്റിക് പൈപ്പുകളാണ് ഉപയോഗിച്ച കാണുന്ന പൈപ്പുകൾ യോജിപ്പിക്കുമ്പോൾ ശരിയായ വാഷറുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകളിൽ പ്രഫഷണൽ ക്വാളിറ്റി ഉറപ്പ് വരുത്തുക.
.
വാട്ടർ സപ്ലൈ സിസ്റ്റം, ഡ്രൈനേജ് സിസ്റ്റം , കിച്ചൺ പ്ലംബിംഗ് സിസ്റ്റം, ബാത്ത്റൂം പ്ലംബിംഗ് സിസ്റ്റം എന്നിങ്ങനെ നാലുതരത്തിലാണ് പ്ലംബിംഗ് നടക്കുന്നത് . ശരിയായ പൈപ്പുകൾ തിരഞ്ഞെടുക്കുക ആണ് ഈ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. പ്ലാസ്റ്റിക്,കോൺക്രീറ്റ് , മെറ്റാലിക് എന്നിങ്ങനെ വിവിധതരം പൈപ്പുകൾ ലഭ്യമാണ്. വീട്ടിലേക്കുള്ള ആവശ്യത്തിന് കൂടുതലായും പ്ലാസ്റ്റിക് പൈപ്പുകളാണ് ഉപയോഗിച്ച കാണുന്ന പൈപ്പുകൾ യോജിപ്പിക്കുമ്പോൾ ശരിയായ വാഷറുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകളിൽ പ്രഫഷണൽ ക്വാളിറ്റി ഉറപ്പ് വരുത്തുക.
ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ്
വീട് പണിയുടെ അവസാനഘട്ടത്തിലാണ് വൈദ്യുതി , വെള്ളം ഇവയുടെ കാര്യത്തിൽ ആളുകൾ ശ്രദ്ധിക്കുക. എന്നാൽ ഇലക്ട്രിക്കൽ , പ്ലബ്ലിങ് മെറ്റീരിയൽസിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കാൻ പാടില്ല . വീടുപണി അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പലരുടെയും കൈയിലെ പൈസ തീരാറായിട്ടുണ്ടാകും . എന്നാൽ നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും ദീർഘ കാലം ഉപയോഗിക്കാൻ കഴിയുന്നതുമായ ഉൽപ്പന്നങ്ങൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മുൻപ് ഭിത്തിക്ക് പുറത്തൂടെ ആണ് ഇലക്ട്രിക്കൽ , പ്ലംബിംഗ് ലൈൻ കൊടുത്തിരുന്നത് .എന്നാൽ ഇപ്പോൾ ഭിത്തിക്കുള്ളിലൂടെ ആണ് ലൈൻ എടുക്കുക. വീട് പണിയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ കൃത്യമായ ഇലക്ട്രിക്കൽ ഡ്രോയിങ് വരച്ചിരിക്കണം. നമ്മുടെ വീട്ടിൽ വരൻ പോകുന്ന ലൈറ്റ് , ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ യഥാസ്ഥാനത്ത് ഉപയോഗിക്കാനും കൃത്യമായി കാറ്റും വെളിച്ചവും എത്തിക്കുവാനും അതുവഴി സാധിക്കും.
വാട്ടർ സപ്ലൈ സിസ്റ്റം, ഡ്രൈനേജ് സിസ്റ്റം , കിച്ചൺ പ്ലംബിംഗ് സിസ്റ്റം, ബാത്ത്റൂം പ്ലംബിംഗ് സിസ്റ്റം എന്നിങ്ങനെ നാലുതരത്തിലാണ് പ്ലംബിംഗ് നടക്കുന്നത് . ശരിയായ പൈപ്പുകൾ തിരഞ്ഞെടുക്കുക ആണ് ഈ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത്. പ്ലാസ്റ്റിക്,കോൺക്രീറ്റ് , മെറ്റാലിക് എന്നിങ്ങനെ വിവിധതരം പൈപ്പുകൾ ലഭ്യമാണ്. വീട്ടിലേക്കുള്ള ആവശ്യത്തിന് കൂടുതലായും പ്ലാസ്റ്റിക് പൈപ്പുകളാണ് ഉപയോഗിച്ച കാണുന്ന പൈപ്പുകൾ യോജിപ്പിക്കുമ്പോൾ ശരിയായ വാഷറുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇലക്ട്രിക്കൽ, പ്ലംബിംഗ് വർക്കുകളിൽ പ്രഫഷണൽ ക്വാളിറ്റി ഉറപ്പ് വരുത്തുക.
ഇന്റീരിയർ ഡിസൈനിങ്
നിർമാണഘട്ടം കഴിഞ്ഞാൽ ഇന്റീരിയർ വർക്ക് ആരംഭിക്കാം. അവസാനഘട്ടത്തിൽ ആണ് ഇന്റീരിയർ ചെയ്യുന്നതെങ്കിലും വീടിന്റെ പ്ലാൻ എടുക്കുമ്പോൾ മുതൽ തന്നെ ഇന്റീരിയർ എങ്ങനെ ചെയ്യണമെന്നതിനെ കുറിച്ചു വീട്ടുകാർക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. അതിമനോഹരമായി രൂപമാറ്റം കൊണ്ടുവരാൻ ഇന്റീരിയർ വർക്കിന് സാധിക്കും. നമ്മുടെ അഭിരുചിക്കും ബഡ്ജറ്റിനും അനുസരിച്ച് ഇന്റീരിയർ ചെയ്തു തരുന്ന ഒരു മികച്ച ടീമിനെ കണ്ടെത്തുകയാണ് ആദ്യകടമ്പ. വീടുപണിയുടെ അവസാന ഘട്ടം ആയതിനാൽ ഇന്റീരിയർ വർക്ക് തുടങ്ങുമ്പോൾ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. ഇന്റീരിയർ ഡിസൈനിങ് ടീമിനോട് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും ഒപ്പം ബഡ്ജറ്റും ആദ്യം തന്നെ പറയുക. അതനുസരിച്ചു പ്ലാൻ ചെയ്യാൻ അവർക്കും സാധിക്കും.
ലാൻഡ്സ്കേപ്പിങ്
മുൻപ് വീട് മോടിപിടിപ്പിക്കുന്നത് വീട്ടിനുള്ളിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നെങ്കിൽ ഇപ്പോൾ ആളുകൾ വീടിന്റെ പുറംമോടിയിലും ശ്രദ്ധിക്കുന്നു. നന്നായി വസ്ത്രം ധരിച്ച് ഒരുങ്ങിയിട്ട് കാലിൽ പഴയ ഒരു റബർ സ്ലിപ്പർ ഇട്ടിറങ്ങിയാൽ എങ്ങനെ ഇരിക്കും? അതുപോലെയാണ് വീട് ഭംഗിയായി പണിതിട്ട് മുറ്റം ചെളിയും മണ്ണും നിറഞ്ഞു കിടന്നാൽ. വീടിനു ചുറ്റും ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം സുന്ദരവും പ്രയോജനപ്രദവുമാക്കാൻ ലാന്റ്സ്കേപ്പിംഗ് സഹായിക്കും. വീടിന്റെ മൊത്തത്തിലുള്ള രൂപം കൂടുതൽ മനോഹരമാക്കുന്നതിൽ ലാൻഡ്സ്കേപിങ്ങിന്റെ പങ്ക് ചെറുതല്ല . അകവും പുറവും ഒരുപോലെ മനോഹരമായ വീടുകളെ ആണ് മികച്ചവ എന്നു നമുക്ക് കണക്കാക്കാവുന്നത്.
സോളാർ പാനൽ
വീട് പണിത ശേഷം സോളാർ പാനൽ വയ്ക്കുന്നത് ഇക്കാലഘട്ടത്തിൽ ബുദ്ധിപരമായ നീക്കമാണ് . ഒരു വ്യക്തി ആജീവനാന്തം അടക്കേണ്ടി വരുന്ന വൈദ്യുതി ബില്ലുമായി താരതമ്യം ചെയ്യുമ്പോൾ സോളാർ പാനൽ ഘടിപ്പിക്കേണ്ടതിന്റെ ചിലവ് കുറവായിരിക്കും . നിലവിൽ വൈദ്യുതി ബിൽ ഓരോ മാസം കഴിയുംതോറും കുത്തനെ കൂടുന്ന സ്ഥിതി ആണ്. സോളാര്പാനാൽ ഉണ്ടെങ്കിൽ ഒരു പരിധി വരെ വൈദ്യതി ബിൽ പിടിച്ച നിർത്താൻ സാധിക്കും
പൂർത്തീകരണം
കംപ്ലീഷൻ സ്റ്റേജിലാണ് വീടുപണിയുടെ അവസാനഘട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്. അംഗീകൃത പ്ലാനും ബിൽഡിങ് പെർമിറ്റും മറ്റു ചട്ടങ്ങളും പാലിച്ചു പണിത വീടാണെങ്കിൽ മുനിസിപ്പാലിറ്റി/ പഞ്ചായത്ത് കംപ്ലീഷൻ സർട്ടിഫിക്കറ്റും കൈവശാവകാശ സർട്ടിഫിക്കറ്റും നൽകും . വീട് പൂർത്തിയായ ശേഷം മാത്രമേ കംപ്ലീഷൻ സർട്ടിഫിക്കറ്റിനു അപേക്ഷ നൽകാൻ പാടുള്ളൂ. തുടർന്ന് വില്ലേജിൽ പോയി ഒറ്റത്തവണ ടാക്സ് അടക്കുക. നികുതി അടച്ച ശേഷം മാത്രമേ വീട്ടു നമ്പർ ലഭിക്കുകയുള്ളൂ
.