ഒരു മോഡുലാർ കിച്ചൻ നിർമാണത്തെ കുറിച്ച് ആലോചിക്കുമ്പോൾ സാധാരണക്കാരുടെ മനസിലേക്ക് ആദ്യം എത്തുക അതിന്റെ ചെലവാണ്. എന്നാൽ നിർമാണ സാമഗ്രികളുടെ കുത്തനെ ഉയരുന്ന ചെലവിനെ കുറിച്ചോർത്തു മോഡുലാർ കിച്ചൻ വേണ്ടെന്നു വയ്ക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷൻ ആണ് ഫെറോ സിമന്റ് സ്ലാബുകൾ.
ഫെറോ സിമെന്റിൽ പൂർണമായും കിച്ചൻ ക്യാബിനറ്റുകളുടെ ഘടന അഥവാ സ്ട്രക്ച്ചർ ചെയ്ത ശേഷം പ്ലൈവുഡിൽ ലാമിനെറ്റ് ചെയ്ത ഡോറുകൾ വന്നാൽ മറ്റേതു പ്രൊഡക്ടിനോടും കിടപിടിക്കുന്ന ഭംഗിയും ലഭിക്കും. ഒരിക്കലും ഫെറോസിമെന്റിൽ ചെയ്ത ക്യാബിനറ്റുകളുടെ വശങ്ങളിൽ നേരിട്ട് സ്ക്രൂ ചെയ്തു ഡോർ ഘടിപ്പിക്കരുത് . ഒരു ഫ്രെയിം കൊടുത്ത ശേഷം ഡോർ പിടിക്കുന്നതാണ് നല്ലത്. ഫെറോ സിമെന്റിൽ പണിയെടുത്ത നല്ല പരിചയമുള്ള പണിക്കാരെ തന്നെ പണി ഏല്പിക്കാൻ ശ്രദ്ധിക്കണം . അല്ലാത്തപക്ഷം ഇത്തരം അബദ്ധങ്ങൾ സംഭവിക്കാം.
ഫെറോ സിമന്റ് പ്രതലങ്ങൾക് ഏറ്റവും ചേരുന്നത് സിമന്റ് പ്രൈമറി അടിച്ചു പൂട്ടിയിട്ടു പെയിന്റ് ചെയ്യുന്നതാണ്. ചിതൽ ശല്യം തീരെ ഉണ്ടാകില്ല എന്നതാണ് ഫെറോ സിമെന്റിന്റെ ഒരു പ്രത്യേകത . വളരെ വേഗത്തിൽ പണി പൂർത്തിയാക്കാം എന്നതും ഫെറോ സിമെന്റിന്റെ പ്രച്ഛന്ന വർധിപ്പിക്കുന്നു .മറ്റു പ്രൊഡക്ടുകളെ അപേക്ഷിച്ച് 30 -40 ശതമാനം തുകലഭിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഒരിക്കൽ പണിത് വച്ച് കഴിഞ്ഞാൽ പിന്നീട് അതവിടെ നിന്ന് മാറ്റിയെടുത്തു ഘടിപ്പിക്കാൻ കഴിയാത്തതാണ് ഫെറോ സിമെന്റിന്റെ ഒരു പോരായ്മയായി കണക്കാക്കുന്നത്.