പേര് പോലെ തന്നെ വെറും ഷോയ്ക്കായി വീടുകളിൽ അടുക്കള പണിതിടുന്നത് ഇന്നൊരു സ്റ്റാറ്റസ് സിംബൽ ആയി മാറിയിരിക്കുക ആണ്. അടുക്കള ഒരു ഷോകേസ് ആയി മാറുന്ന കാഴ്ച ഇപ്പോൾ സാധാരണമാണ്. കാഴ്ചക്കായി ഒരു അടുക്കളയും ജോലി ചെയ്യാൻ മറ്റൊരു അടുക്കളയും കൂടാതെ വേറൊരു വർക്ക് ഏരിയയും കൂടി മൂന്നിടങ്ങൾ ആണ് അടുക്കളയായി പ്രവർത്തിക്കുന്നത്.
വീട്ടിലെത്തുന്ന അതിഥിയെ കാണിക്കാൻ വേണ്ടി മാത്രം പണിയുന്ന കിച്ചൺ ഒരു വീടിനു അനിവാര്യമാണോ?
വീട്ടിലെ ഓരോ ഇടത്തിന്റെയും വസ്തുവിന്റെയും അനിവാര്യത തീരുമാനിക്കുന്നത് വീട്ടുകാരുടെ ആവശ്യവും ആഗ്രഹവും കൂടി ചേരുമ്പോൾ ആണ്. എന്നാൽ ഇല്ലാത്ത പണം മുടക്കി മറ്റുള്ളവരെ കാണിക്കാൻ ഇങ്ങനെ ഒരു അടുക്കളയുടെ ആവശ്യമുണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കൈയിൽ ആവശ്യത്തിന് പൈസ ഉള്ളവർ ചെയ്യുന്നത് കണ്ടു, സാധാരണക്കാർ ലോൺ ഒക്കെ എടുത്തു വയ്ക്കുന്ന
വീടുകളിൽ ഇത്തരം ആർഭാടങ്ങൾ ഒഴിവാക്കുന്നതാകും നല്ലത്.
ഒരു ഷോ കിച്ചൻ പണിയാൻ എത്ര ചെലവാകും? ഷോ കിച്ചൻ ഒരു സ്റ്റാറ്റസ് സിംബൽ ആയോ? ഷോ കിച്ചണും വർക്കിംഗ് കിച്ചണും പണിയുന്ന പ്രൊഡക്ടിൽ വ്യത്യാസമുണ്ടോ? മുഴുവൻ സംശയങ്ങൾക്കുമുള്ള മറുപടി താഴെ കൊടുത്തിട്ടുള്ള വിഡിയോയിൽ കാണാം…..