വീടുപണിയിലെ പ്രധാനഘട്ടമാണ് ഫ്ളോറിങ് . ഒരു വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ അതിനുള്ളിൽ വിരിക്കുന്ന ടൈലുകൾ പ്രധാനപങ്ക് വഹിക്കുന്നു. മാറ്റ് ഫിനിഷിലുള്ള ടൈലുകളാണോ അതോ ഗ്ലോസി ഫിനിഷ് ടൈലുകളാണോ തറയിൽ വിരിക്കാൻ ഏറ്റവും നല്ലതെന്നത് പലരുടെയും സംശയമാണ്. മാറ്റ് ഫിനിഷ് ടൈലുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്..ഗ്ലോസി ടൈലുകൾ വിരിച്ചാൽ തെന്നി വീഴാൻ സാധ്യത ഉണ്ട് തുടങ്ങി ഇതേ കുറിച്ച പല അഭിപ്രായങ്ങളും കേൾക്കാം. എന്താണ് ഇതിന്റെ സത്യാവസ്ഥ.
മാറ്റ് ടൈലുകൾ
ഉപരിതലത്തിൽ പ്രകാശം പ്രതിഫലിക്കാത്തതും ഗ്ലോസ്സിയെക്കാൾ പരുക്കൻ പ്രതലമുള്ളവയുമാണ് മാറ്റ് ഫിനിഷ് ടൈലുകൾ. എന്നാൽ ഇപ്പോൾ സെമി മാറ്റ്, ബേബി മാറ്റ്, ബട്ടർ ഫിനിഷ്, സാറ്റിൻ ഫിനിഷ് തുടങ്ങി പലതരത്തിലുള്ള മാറ്റ് ടൈലുകൾ വിപണിയിൽ ലഭ്യമാണ്. ഇവ മൃദുലവും കാണാൻ ക്ലാസിക് ലുക്ക് തരുന്നതുമാണ്. ഗ്ലോസ്സിയെക്കാൾ സുരക്ഷിതവും എന്നാൽ വൃത്തിയാക്കാൻ ഗ്ലോസ്സയോടൊപ്പം തന്നെ എളുപ്പവും ആയതിനാൽ ഇവയ്ക്ക് ആവശ്യക്കാർ ഇപ്പോൾ ഏറുകയാണ്.
ഗ്ലോസി ടൈൽസ്
ഉപരിതലത്തിൽ പ്രകാശം നല്ല രീതിയിൽ പ്രതിഫലിക്കുന്നതും ഒരു ഗ്ലാസ് ഫിനിഷ് ഉള്ളതുമായ ടൈലുകളാണ് ഗ്ലോസി ടൈലുകൾ. കാണാൻ തിളക്കം ഉള്ളതിനാൽ ഗ്ലോസി ടൈലുകളാണ് ആളുകൾ വീടിനുള്ളിൽ വിരിക്കാൻ കൂടുതൽ ആയി ഉപയോഗിക്കുന്നത്. എന്നാൽ പ്രായമായവർ കിടക്കുന്ന ബെഡ്റൂമുകളിൽ ഗ്ലോസി ടൈലുകൾ വിരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം പറ്റിയാൽ പെട്ടെന്ന് തന്നെ ഗ്ലോസിയിൽ തെന്നി വീഴും..
ഗ്ലോസി ടൈലിന്റെയും മാറ്റ് ടൈലിന്റെയും പ്രത്യേകതകളും വ്യത്യാസങ്ങളും താഴെ കാണുന്ന വിഡിയോയിൽ വ്യക്തമായി അറിയാം.