നമ്മൾ ഒരു വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് ആ വീടിന്റെ പ്രധാനവാതിലാണ്. പരമ്പരാഗത മാതൃകയിൽ തടിയുപയോഗിച്ചു പണിയുന്ന വാതിലുകളിൽ നിന്ന് ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങിയിട്ട് അധികകാലമായില്ല. അതിലേറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റീൽ വാതിലുകൾ. തടിയേക്കാൾ ഭംഗിയും സുരക്ഷിതത്വവും ഉള്ള സ്റ്റീൽ ഡോറുകൾ നമ്മൾ എന്തു തിരഞ്ഞെടുക്കണം??
തടിയെ അപേക്ഷിച്ച് 40 ശതമാനത്തോളം ചെലവു കുറഞ്ഞ സ്റ്റീൽ ഡോറുകൾ ഒരിക്കലും വളഞ്ഞുപോകില്ല. തണുപ്പ് കാലാവസ്ഥയിൽ സാധാരണ ഈർപ്പം കെട്ടി തടി വാതിലുകൾ അടയാൻ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ സ്റ്റീൽ ഡോറുകളുടെ കാര്യത്തിൽ ആ പ്രശ്നം ഉണ്ടാകില്ല.ലോക്കിങ് സിസ്റ്റം ആണ് സ്റ്റീൽ ഡോറുകളുടെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. വീടിന്റെ മുൻപിലും പിറകിലും സ്റ്റീൽ ഡോറുകൾ വയ്ക്കുകയാണെങ്കിൽ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ട. ഒരു കീ ഉപയോഗിച്ചാൽ 11 ഇടങ്ങളിലാണു ലോക്ക് വീഴുന്നത്.
വ്യത്യസ്ത മോഡലുകളിൽ നിർമിക്കുന്ന സ്റ്റീൽ ഡോറുകളുടെ സ്റ്റാൻഡേഡ് സൈസ് 205 സെന്റീ മീറ്റർ നീളവും 90 സെന്റീ മീറ്റർ വീതിയുമാണ്. 195* 110, 210* 115 എന്നീ അളവുകളിലും ലഭ്യമാണ്. സാധാരണയായി സ്റ്റീൽ ഡോറുകൾ ഇംപോർട്ട് ചെയ്ത് ഈ അളവിൽ വരികയാണ്. എന്നാൽ ചില കമ്പനികൾ കസ്റ്റമൈസ്ഡ് ചെയ്തു ഡോറുകൾ നിർമിച്ചു നൽകാറുണ്ട്. കസ്റ്റമറുടെ താൽപര്യവും ആവശ്യവുമനുസരിച്ചു മോഡലുകൾ അവരുടെ അളവിൽ നിർമിച്ചു കൊടുക്കും. എന്നാൽ അതിനു 90 ദിവസത്തെ സമയം ആവശ്യമാണ്. കട്ടള ഉൾപ്പെടെയാണു ഡോർ വരുന്നത്. മരത്തിന്റെ കട്ടളയിൽ സ്റ്റീൽ ഡോറുകൾ പിടിപ്പിക്കാൻ കഴിയില്ല. ലോക്കിന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ പുതിയ താക്കോലും ലോക്കും ഉൾപ്പെടെയാണു കമ്പനികൾ നൽകുന്നത്.
ട്രാൻസ്പോർട്ടേഷനും ഫിറ്റിങ് ചാർജും ഉൾപ്പെടെ 13,900 രൂപ മുതൽ സ്റ്റീൽ ഡോറുകൾ ലഭ്യമാണ്. പല നിറങ്ങളിൽ സ്റ്റീൽ ഡോറുകൾ വിപണിയിലുണ്ട് ഇടിമിന്നൽ ഏൽക്കുമോ എന്നാണു പലരും സ്റ്റീൽ ഡോറിനെ കുറിച്ച് ഉന്നയിക്കുന്ന സംശയം. എന്നാൽ അങ്ങനെയൊരു പ്രശ്നം ഇല്ലെന്നാണ് അതിന്റെ ഉത്തരം.
സ്റ്റീൽ ഡോറുകൾക്കു സമീപിക്കാം.
Kidangethu Enterprises
Thiruvanchoor –
Kottayam
944 770 1742
702 555 2841
702 525 7800
949 504 0454