വീടു നിർമാണത്തിൽ വാതിലുകൾക്കൊപ്പം തന്നെ പ്രാധാന്യമുളളവയാണു ജനലുകളും. പരമ്പരാഗത തടി വാതിലുകൾക്കു പകരം സ്റ്റീൽ വാതിലുകൾ വിപണി കീഴടക്കിയപ്പോൾ അതിനൊപ്പം എത്തിയ താരമാണു സ്റ്റീൽ ജനലുകൾ അഥവാ സ്റ്റീൽ വിൻഡോസ്.കെട്ടിലും മട്ടിലും തടിയെ വെല്ലുന്ന സ്റ്റീൽ ജനലുകൾ ഈടിലും ഉറപ്പിലും മുന്നിൽ തന്നെ.
തടിയെ അപേക്ഷിച്ചു വിലയിലുള്ള കുറവ് സാധാരണക്കാർക്കിടയിൽ സ്റ്റീൽ ജനലുകളുടെ പ്രചാരം കൂട്ടുന്നു. ചിതൽ അരിക്കില്ല, തുരുമ്പെടുക്കില്ല എന്നിവയെല്ലാം സ്റ്റീൽ ജനലുകളുെട എടുത്തു പറയേണ്ട പ്രത്യേകതകൾ ആണ്. മഴയെയും വെയിലിനെയും അതിജീവിക്കുന്ന സ്റ്റീൽ ജനലുകൾക്ക് തടി ജനലുകളേക്കാൾ ആയുസ് കൂടുതലായിരിക്കും. തടിയിൽ ഒരു ജനൽ തീർത്തെടുക്കാനെടുക്കുന്ന കാലതാമസവും അതിന്റെ കൂലിയും വച്ചു താരതമ്യം ചെയ്യുമ്പോൾ സാധാരണക്കാരന് കൊക്കിൽ ഒതുങ്ങുന്ന പ്രോഡക്ട് ആണ് സ്റ്റീൽ ജനലുകൾ.
കട്ടിളകളും സ്റ്റീൽ ജനലുകൾക്കൊപ്പം നിർമിച്ചു കൊടുക്കപ്പെടും. മരത്തിൽ കട്ടിളയിൽ സ്റ്റീൽ ജനലുകൾ പിടിപ്പിക്കാൻ കഴിയില്ല. കസ്റ്റമറുടെ ഇഷ്ടാനുസരണം നിർമിച്ചെടുക്കാം എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. സ്റ്റീലുകൾ ജനലുകൾ ഭിത്തിയിൽ വച്ചു പണിയാൻ സാധിക്കും. ഭിത്തിയോടു ചേർത്തു പണിയുമ്പോൾ സ്റ്റീലിനുളളിൽ കോൺക്രീറ്റ് നിറച്ചാണു െചയ്യുന്നത്. അതുകൊണ്ടു സ്റ്റീലിന്റെ ശബ്ദം ഉണ്ടാകില്ല.
ഏതുതരത്തിലുള്ള പെയിന്റും അടിച്ച് മനോഹരമാക്കാം. അപോക്സി പ്രൈമർ പെയിന്റ് അടിച്ചാൽ ഏതു തടിയേയും വെല്ലുന്ന കിടിലൻ ലുക്ക് ആണു സ്റ്റീൽ ജനലുകൾക്ക്. കസ്റ്റമറുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഗ്ലാസ് ജനലുകളിൽ പിടിപ്പിക്കാം. ഓരോ വീടിനും ഉചിതമായ തരത്തിലുള്ള വലിപ്പം അനുസരിച്ചു വ്യത്യസ്ത ഡിസൈനുകളിൽ ജനലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
6000 രൂപ മുതൽ രണ്ടു പാളി ജനലുകൾ ലഭ്യമാണ്.
സ്റ്റീൽ ഡോറുകൾക്ക് സമീപിക്കുക
Kidangethu Enterprises
Thiruvanchoor
Kottayam
702 525 7800
944 770 1742
702 555 2841
949 504 0454