എന്താണു ഡബ്യുപിസി?
വുഡ് പ്ലാസ്റ്റിക് കോംപസിറ്റ് എന്നാണു ഡബ്യുപിസിയുടെ പൂർണരൂപം. 70% വിർജിൻ പോളിമേഴ്സ്, 15% വുഡ് കണ്ടന്റ്, 15% പശയും ചേർന്നാണു ഡബ്യുപിസി നിർമിക്കുന്നത്. വുഡ് കണ്ടന്റ് എന്നു പറയുമ്പോൾ കൂടുതലായും ഉമി പോലുള്ള ഉൽപന്നങ്ങൾ ആണു ചേരുന്നത് . ശരീരത്തിനു ദോഷകരമാകുന്ന ഒന്നും ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഡബ്യുപിസിയുടെ ഗുണങ്ങൾ
പ്ലൈവുഡ് ഒഴിച്ചു മറ്റുള്ള പ്രോഡക്ടുകളേക്കാൾ ഉറപ്പുള്ളവ ആണു ഡബ്യുപിസി. 700–800 ഡെൻസിറ്റി ആണ് ഡബ്യുപിസിക്ക് ഉളളത്. സ്ക്രൂ ഹോൾഡിങ് കപ്പാസിറ്റി കൂടുതലാണ്, വാട്ടർ പ്രൂഫ്, ടെർമേറ്റ് പ്രൂഫ്, (ചിതലരിക്കില്ല ) ബോറർ പ്രൂഫ് ( പ്രാണികൾ തുരക്കില്ല)
പെയിന്റ് ചെയ്യാതെയും ഡബ്യുപിസി ബോർഡുകൾ ഉപയോഗിക്കാം. ഇഷ്ടമുള്ള രൂപത്തിൽ കട്ട് ചെയ്തെടുക്കാം.വശങ്ങൾ എഡ്ജ് ബാൻഡ് ചെയ്യാതെ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. വളച്ചെടുത്ത് ഉപയോഗിക്കാം.
ഡബ്യുപിസി ബോർഡുകൾക്കു പുറമേ ഡബ്യുപിസിയുടെ ജനലും വാതിലും ലഭ്യമാണ്. മരത്തിന്റെ അതേ ഫിനിഷിങ്ങോടു കൂടി കട്ടള ഉൾപ്പെടെയാണ് ഇവ ലഭിക്കുന്നത്. തീപിടിക്കില്ല എന്നതും ഡബ്യുപിസിയുടെ പ്രധാന ഗുണമാണ്.
പ്രകൃതിസൗഹൃദ ഉൽപന്നം എന്നതാണു ഡബ്യുപിസിയുെട എടുത്തുപറയേണ്ട പ്രത്യേകത. രാസവസ്തുക്കൾ യാതൊന്നും ചേർക്കാതെയാണ് ഇതുണ്ടാക്കുന്നത്. ലാമിനേറ്റ് ചെയ്തെടുക്കാൻ സാധിക്കുന്ന പ്രോഡക്ടാണു ഡബ്യുപിസി, മൈക്ക, വിനീർ ലാമിനേറ്റ് ഡബ്യുപിസിയിൽ ചെയ്യാം സ്ക്രൂ ഊരിപ്പോയാൽ അതു പിന്നീട് അതേസ്ഥലത്ത് തന്നെ തിരിച്ചു ചെയ്യാവുന്നതാണ്.
ദോഷങ്ങൾ
മറ്റു പ്രോഡക്ടുകളെ അപേക്ഷിച്ച് ഡബ്ല്യുപിസിക്ക് വില കൂടുതലാണ്. ഡബ്യുപിസി ഉപയോഗിച്ചു കൃത്യമായി പണി ചെയ്യുന്നവർ ഈ മേഖലയിൽ കുറവാണെന്നതും ഒരു പോരായ്മയാണ്.
പിവിസി vs ഡബ്യുപിസി
പിവിസിയേക്കാൾ കനം കൂടുതലാണ്.
സ്ക്രൂ ഹോൾഡിങ് കപാസിറ്റി കൂടുതലാണ്.
രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല.
വില കൂടുതലാണ്.
വില അറിയാം
സ്ക്വയർ ഫീറ്റിന്150 രൂപ മുതൽ 200 രൂപ വരെ ഡബ്യുപിസി ബോർഡുകൾ ലഭിക്കും. തോംസണിന്റെ വൂഡക്സ്, അൽസ്റ്റോൺ എന്നിവയാണ് ഡബ്യുപിസി ലഭ്യമാകുന്ന മികച്ച ബ്രാൻഡുകൾ.
ഡബ്യുപിസി വാതിലുകൾ കട്ടള ഉൾപ്പെടെ 6000 രൂപ മുതൽ ലഭ്യമാണ്. ജനലുകൾ 5000 രൂപ മുതൽ ലഭിക്കും. ( ബ്രാൻഡ് അനുസരിച്ചു വ്യത്യാസപ്പെടും)
സൈസ്
8*4 എന്ന സ്റ്റാൻഡേഡ് സൈസിലാണു സാധാരണ ഡബ്യുപിസി ബോർഡുകൾ ലഭിക്കുന്നത്.
മറ്റു സൈസുകൾ
5 എംഎം , 6 എംഎം, 8 എംഎം, 9 എംഎം, 12 എംഎം, 16 എംഎം, 18 എംഎം, 20 എംഎം, 25 എംഎം