വീടു നിർമാണത്തിൽ വാതിലുകൾക്കൊപ്പം തന്നെ പ്രാധാന്യമുളളവയാണു ജനലുകളും. പരമ്പരാഗത തടി വാതിലുകൾക്കു പകരം സ്റ്റീൽ വാതിലുകൾ വിപണി കീഴടക്കിയപ്പോൾ അതിനൊപ്പം എത്തിയ താരമാണു സ്റ്റീൽ ജനലുകൾ അഥവാ സ്റ്റീൽ വിൻഡോസ്.കെട്ടിലും മട്ടിലും തടിയെ വെല്ലുന്ന സ്റ്റീൽ ജനലുകൾ ഈടിലും ഉറപ്പിലും മുന്നിൽ തന്നെ. തടിയെ അപേക്ഷിച്ചു വിലയിലുള്ള കുറവ് സാധാരണക്കാർക്കിടയിൽ സ്റ്റീൽ ജനലുകളുടെ പ്രചാരം കൂട്ടുന്നു. ചിതൽ അരിക്കില്ല, തുരുമ്പെടുക്കില്ല എന്നിവയെല്ലാം സ്റ്റീൽ ജനലുകളുെട എടുത്തു പറയേണ്ട പ്രത്യേകതകൾ ആണ്. മഴയെയും വെയിലിനെയും അതിജീവിക്കുന്ന സ്റ്റീൽ ജനലുകൾക്ക്