വീടുപണിയിലെ പ്രധാനഘട്ടമാണ് ഫ്ളോറിങ് . ഒരു വീടിനെ കൂടുതൽ മനോഹരമാക്കുന്നതിൽ അതിനുള്ളിൽ വിരിക്കുന്ന ടൈലുകൾ പ്രധാനപങ്ക് വഹിക്കുന്നു. മാറ്റ് ഫിനിഷിലുള്ള ടൈലുകളാണോ അതോ ഗ്ലോസി ഫിനിഷ് ടൈലുകളാണോ തറയിൽ വിരിക്കാൻ ഏറ്റവും നല്ലതെന്നത് പലരുടെയും സംശയമാണ്. മാറ്റ് ഫിനിഷ് ടൈലുകൾ വൃത്തിയാക്കാൻ ബുദ്ധിമുട്ടാണ്..ഗ്ലോസി ടൈലുകൾ വിരിച്ചാൽ തെന്നി വീഴാൻ സാധ്യത ഉണ്ട് തുടങ്ങി ഇതേ കുറിച്ച പല അഭിപ്രായങ്ങളും കേൾക്കാം. എന്താണ് ഇതിന്റെ സത്യാവസ്ഥ. മാറ്റ് ടൈലുകൾ ഉപരിതലത്തിൽ പ്രകാശം പ്രതിഫലിക്കാത്തതും ഗ്ലോസ്സിയെക്കാൾ പരുക്കൻ പ്രതലമുള്ളവയുമാണ് മാറ്റ്