സ്വപ്നഗൃഹം പണിയാൻ ഒരു സമ്പൂർണ വഴികാട്ടി സ്വന്തമായി മനോഹരമായ ഒരു വീട് വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല .എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റുകളും വില്ലകളും നഗരങ്ങളിൽ ലഭ്യമായ ഇക്കാലത്തും ഒരല്പം മണ്ണ് സ്വന്തമാക്കി മനസ്സിനിണങ്ങിയ വീട് പണിയുക എന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും . കേരളത്തിൽ ഒരു വീട് പണിയുക എന്ന ചിരകാല മോഹം സാക്ഷാത്കരിക്കാൻ ദീർഘകാലങ്ങളായി ഗൾഫ് നാടുകളിൽ പണിയെടുക്കുന്നവരും നാട്ടിലെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വീടെന്ന സ്വപ്നത്തിനായി മാറ്റിവയ്ക്കുന്നവരും വീടുമായുള്ള മലയാളിയുടെ വൈകാരിക