ഒരു വീട് നിർമിക്കുമ്പോൾ അതിന്റെ പുറംമോടിക്കും ഇന്റീരിയറിനും കൊടുക്കുന്നതിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് അതിന്റെ അടിത്തറ അഥവാ ഫൗണ്ടേഷന് ആണ്. തറ നിർമാണത്തിൽ വിട്ടു വീഴ്ച പാലിച്ചാൽ അത് വീടിന്റെ ഉറപ്പിനെ ബാധിക്കും. അടിത്തറയിൽ ആണ് മുകളിൽ കെട്ടുന്ന കെട്ടിടത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത്. കെട്ടിടം വയ്ക്കുന്ന സ്ഥലത്തെ മണ്ണിന്റെയും ആ കെട്ടിടത്തിന്റെയും അവസ്ഥ നോക്കിയാകും അടിത്തറയുടെ രീതി തീരുമാനിക്കുന്നത്. മണ്ണിന്റെ ഉറപ്പ് പരിശോധിച്ച ശേഷം എന്തുപയോഗിച്ചു വേണം അടിത്തറ കെട്ടാൻ എന്നു തീരുമാനിക്കാം . അടിത്തറ സംബന്ധിച്ച