ഇന്നത്തെ കാലത്ത് സൗകര്യത്തിനൊപ്പം തന്നെ ആളുകൾ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് അടുക്കളയുടെ ഭംഗി. അടച്ചിട്ട് വീടിന്റെ മറ്റിടങ്ങളുമായി അധികം ബന്ധമില്ലാതെ പാചകത്തിനു മാത്രം ഉള്ള ഒരിടം എന്നതിൽ നിന്ന് വീട്ടിലെ മറ്റുള്ളവരെ കണ്ടും കേട്ടും പാചകം ചെയ്യാനുള്ള തുറന്ന ഒരിടം എന്ന നിലയിലേക്ക് നമ്മുടെ അടുക്കളകൾ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ട്രെൻഡിയായ ഓപ്പൺ കിച്ചണുകൾ വീടകങ്ങളിൽ ഇടംപിടിക്കുന്നു. ഓപ്പൺ കിച്ചൺ ഗുണങ്ങൾ ഭംഗിക്കു മാത്രമല്ല വീടിനുള്ളിൽ കൂടുതൽ വിശാലത തോന്നിക്കാനും ഓപ്പൺ കിച്ചൺ കോൺസപ്റ്റ് ആളുകൾ തിരഞ്ഞെടുക്കുന്നു.